2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

തോരാ മഴ: കോട്ടയം വഴിയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി

മറ്റു ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം തുടരുന്നു

കോട്ടയം: കനത്ത മഴ തുടരുന്നതിനാല്‍ കോട്ടയം വഴിയുള്ള പത്തു ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയവയെല്ലാം. മറ്റു ട്രെയിനുകളുടെ വേഗനിയന്ത്രണം തുടരുമെന്നും റെയില്‍വ്വേ അറിയിച്ചു.

മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതോടെയാണ് ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചത്.

ഗുരുവായൂര്‍- പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി- പാലക്കാട്, പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, കോട്ടയം- എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറാണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.