2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കാലിഫോര്‍ണിയയില്‍ ബാറില്‍ കോളജ് വിദ്യാര്‍ഥികളുടെ ആഘോഷത്തിനിടെ വെടിവയ്പ്പ്: 13 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയയില്‍ ബാറിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാലിഫോര്‍ണിയയിലെ വെന്‍ചുറ കൗണ്ടിയിലെ ബാറിലാണ് സംഭവം. കോളജ് വിദ്യാര്‍ഥികളായിരുന്നു ബാറിലുണ്ടായിരുന്നത്.

വെടിവച്ചയാളെ പൊലിസ് വെടിവച്ചു കൊന്നിട്ടുണ്ട്. പത്തുപേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റിട്ടുണ്ട്.

 

രാത്രി 11.20 ഓടെയാണ് ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തത്. ഇടയ്ക്ക് ബോംബുകളും എറിഞ്ഞു.

30 തവണ വെടിയുതിര്‍ത്തുവെന്ന് പൊലിസ് പറഞ്ഞു. ബാറിന്റെ ജനാല വഴിയാണ് അകത്തുള്ളവരെ രക്ഷപ്പെടുത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.