2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.കെ ശശിക്കെതിരെ പരാതിയില്ലാതെ കേസ്: പൊലിസ് നിയമോപദേശം തേടി

തിരുവനന്തപുരം: സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ പൊലിസ് നിയമോപദേശം തേടി. യുവതിയുടെ പരാതിയില്ലാതെ കേസെടുക്കാനാവുമോയെന്നാണ് നിയമോപദേശം തേടിയത്.

കേന്ദ്ര വനിതാ കമ്മിഷനടക്കം വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദം കൂടിയതോടെയാണ് പൊലിസ് നിയമോപദേശം തേടിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും യുവമോര്‍ച്ചയും പൊലിസിന് പരാതി നല്‍കിയിരുന്നു.

ഡി.വി.എഫ്.ഐ ജില്ലാ നേതാവാണ് ഷൊര്‍ണൂര്‍ എം.എല്‍.എയായ പി.കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.