2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ഇടത് സഖ്യം രൂപീകരിച്ചു; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

ഹൈദരാബാദ്: കാലാവധി തീരും മുന്‍പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങിയ ടി.ആര്‍.എസിനെ എതിരിടാന്‍ പ്രതിപക്ഷത്തിന്റെ വിശാലസഖ്യം. കോണ്‍ഗ്രസ്, തെലുഗു ദേശം പാര്‍ട്ടി, സി.പി.ഐ എന്നിവരാണ് കൈകോര്‍ത്തത്.

കോണ്‍ഗ്രസിനെതിരെ 1982 ല്‍ രൂപീകൃതമായ ടി.ഡി.പി ഇതാദ്യമായാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലേര്‍പ്പെടുന്നത്. സി.പി.ഐ നേരെത്തെയും ഇരു പാര്‍ട്ടികളുമായി സഖ്യത്തിലായിരുന്നു.

തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ക്യാപ്റ്റന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡി, ടി.ഡി.പി പ്രസിഡന്റ് എല്‍ രമണ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ചാഡ വെങ്കട് റെഡ്ഡി എന്നിവരും മറ്റു പാര്‍ട്ടി നേതാക്കളും ചൊവ്വാഴ്ച യോഗം ചേരുകയുമുണ്ടായി.

വരുന്ന തെരഞ്ഞെടുപ്പ് നേരിടാന്‍ ‘മഹാ കൂട്ടമി’ രൂപീകരിച്ചതായി യോഗത്തിനു ശേഷം ഇവര്‍ പ്രഖ്യാപിച്ചു. തെലങ്കാന ജന സമിതി, സി.പി.എം എന്നീ പാര്‍ട്ടികളെയും കൂടെ കൂട്ടാന്‍ ശ്രമം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

ആന്ധാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി പ്രസിഡന്റുമായ എന്‍ ചന്ദ്രബാബു നായിഡുവുമായി നിരന്തരം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യത്തിന് രൂപം നല്‍കിയത്. സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

അതേസമയം, കോണ്‍ഗ്രസ്- ടി.ഡി.പി സഖ്യത്തെ അവിശുദ്ധമെന്നാണ് ബി.ജെ.പിയും തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസും പ്രതികരിച്ചത്. ടി.ഡി.പി രൂപീകരിച്ചതു തന്നെ കോണ്‍ഗ്രസ് വിരുദ്ധമായാണെന്നും ഇപ്പോഴത്തേത്ത് അവസരവാദ സഖ്യമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ. കെ ലക്ഷ്മണന്‍ പറഞ്ഞു.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.