2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ജിദ്ദയില്‍ നിന്നു സുഹൃത്തിനെ കാണാന്‍പോയ വേങ്ങര സ്വദേശി ഉഗാണ്ടയില്‍ വാഹനാപകടത്തില്‍ മരിച്ചു

 

റിയാദ്: ജിദ്ദയില്‍ നിന്നു പിതാവിനൊപ്പം ആഫ്രിക്ക ഉഗാണ്ടയിലെ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര കുന്നുംപുറം തോട്ടശ്ശേരിയറ കല്ലാക്കന്‍ തൊടി ഇസ്മായിലിന്റെ മകന്‍ ഫവാസ് (24) ആണ് മരിച്ചത്.

മൂന്നു ദിവസം മുന്‍പാണ് ഒതുക്കുങ്ങല്‍ സ്വദേശിയും യു.എന്‍ ഉദ്യോഗസ്ഥനുമായ സുഹൃത്ത് അസീമിനെ കാണാനായി ഫവാസ് ഉഗാണ്ടയിലെത്തിയത്. പിതാവ് ഇസ്മായിലും ഫവാസിന്റെ കൂടെ ഉണ്ടായിരുന്നു.

ജിദ്ദയിലെ ജോലി സ്ഥലത്തു നിന്നാണ് ഇരുവരും ഉഗാണ്ടയിലേക്ക് തിരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന യു.എന്‍ ഓഫീസ് വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമെന്നാണറിയുന്നത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഫവാസിനെ കംപാല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. പിതാവ് ഇസ്മായിലിന് ഗുരുതര പരുക്കുണ്ട്.

ഒന്നര മാസം മുന്‍പാണ് ഫവാസ് അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. റോഷ്‌നിയാണ് ഭാര്യ. മാതാവ് ശരീഫ. ഫമീല, ഫസ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.