2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹജ്ജ് വളണ്ടിയര്‍ സേവനം പ്രവാസ ജീവിതത്തിലെ പുണ്യം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ജിദ്ദ: പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി സേവനം ചെയ്ത് പുണ്യം നേടാനുള്ള സൗഭാഗ്യം ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണെന്ന് പ്രമുഖ വാഗ്മിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ ഹജ്ജ് സേവനത്തിന് തയ്യാറായ വോളണ്ടിയര്‍മാരുടെ സംഗമത്തിലും അവര്‍ക്കുള്ള പരിശീലന ക്യാമ്പിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് വി.പി.മുസ്തഫ അധ്യക്ഷത വഹിച്ച ക്യാമ്പ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

മിര്‍ഷാദ് യമാനി ചാലിയം വളണ്ടിയര്‍ ട്രെയിനിങിന് നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍ വി.പി.ഉനൈസ് വളണ്ടിയര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നിസാര്‍ മടവൂര്‍ മാപ്പ് റീഡിങും നടത്തി.

 

ക്യാമ്പില്‍ ഹജ്ജ് സെല്ലിലേക്ക് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി സംഭാവന നല്‍കിയ 20 വീല്‍ചെയറുകള്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റ് ഗഫൂര്‍ പട്ടിക്കാട് ഏറ്റുവാങ്ങി. നാഷണല്‍ ഹജ്ജ് സെല്‍ ഭാരവാഹികളും നേതാക്കളുമായ അഷ്‌റഫ് വേങ്ങാട്, ജമാല്‍ വട്ടപ്പൊയില്‍, അബൂബക്കര്‍ അരിമ്പ്ര, സി.കെ.റസാഖ് മാസ്റ്റര്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, ഗഫൂര്‍ പട്ടിക്കാട്, പി.സി.എ റഹ്മാന്‍ ഇണ്ണി, നാസര്‍ മച്ചിങ്ങല്‍, അബൂബക്കര്‍ അരീക്കോട്, ജില്ലാ വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ മജീദ് അരിമ്പ്ര, മുസ്തഫ ചെമ്പന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ആക്ടിങ് സെക്രട്ടറി ഇല്യാസ് കല്ലിങ്ങല്‍ സ്വാഗതവും സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. അനസ് മലപ്പുറം ഖിറാഅത്ത് നടത്തി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.