2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 4461.33 കോടി രൂപ എത്തി; 10,000 രൂപ വിതരണം സെപ്. ഏഴിനകം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 4461.33 കോടി രൂപ എത്തി. ഇതില്‍ 2276.37 കോടി രൂപ ചെലവഴിച്ചു. 1874.77 കോടി രൂപ റവന്യൂവകുപ്പിന് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസം നല്‍കുന്നതിനും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള അടിയന്തര ധനസഹായത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തുക വകയിരുത്തി.

10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്തംബര്‍ ഏഴിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ആര്‍ക്കൊക്കെയാണ് അടിയന്തര പ്രളയ സഹായം ലഭിക്കുക

പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് താഴെ പറയുന്നവരാണ് ദുരിതബാധിത കുടുംബങ്ങളുടെ പരിധിയില്‍ വരിക

  1.  പ്രളയജലം പ്രവേശിച്ച വീടുകളില്‍ വസിച്ചിരുന്ന കുടുംബങ്ങള്‍
  2.  പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ (15%- 100%) തകര്‍ന്ന വീടുകളില്‍ താമസിച്ച കുടുംബങ്ങള്‍
  3.  മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍
  4.  പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറി താമസിച്ച കുടുംബങ്ങള്‍
  5.  ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍
  6.  ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍.

വീടും ഉപജീവനമാര്‍ഗവും നഷ്ടമായവരുടെയും കൃഷിനാശത്തിന്റെയും കണക്കെടുപ്പ് നടന്നുവരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.