2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റിയാദില്‍ മലയാളിയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചുവീഴ്ത്തി കവര്‍ച്ച

മുന്നറിയിപ്പിനിടെ നടന്ന ആക്രമണം പ്രവാസികളില്‍ ഭീതി പരത്തുന്നു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദില്‍ മലയാളിയെ നാലംഗ സംഘം ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചുവീഴ്ത്തി പണം കവര്‍ന്നു. റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഓമാനൂര്‍ അഷ്‌റഫിനെയാണ് ചൊവ്വാഴ്ച അസര്‍ നമസ്‌കാര സമയത്ത് നാലംഗ സംഘം മാരകമായി പരുക്കേല്‍പ്പിച്ച് കയ്യിലുണ്ടായിരുന്ന 2300 റിയാല്‍ കവര്‍ന്നത്.

ശാറാ റെയിലില്‍ റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോള്‍ നാലംഗ സംഘം റൂമിന്റെ വാതില്‍ക്കല്‍ വച്ചാണ് അഷ്‌റഫിനെ പിടികൂടിയത്. പാന്റും ടീഷര്‍ട്ടും ധരിച്ച് അറബി സംസാരിക്കുന്ന സംഘം അഷ്‌റഫിന്റെ ശരീരമാസകലം അവരുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു.

ശേഷം വസ്ത്രങ്ങള്‍ പരിശോധിച്ച സംഘം പേഴ്‌സിലുണ്ടായിരുന്ന 2300 റിയാല്‍ എടുത്ത് ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. തലക്ക് മാരകമായി പരുക്കേറ്റ നിലയില്‍ രക്തമൊലിച്ച് നില്‍ക്കുകയായിരുന്ന അഷ്‌റഫിനെ അതുവഴി വന്ന സഹപ്രവര്‍ത്തകര്‍ സഫ മക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് ആവശ്യപ്പെട്ട പ്രകാരം ശുമേസി ആശുപത്രിയിലെത്തിച്ചു. ബത്ഹ പൊലിസ് കേസെടുത്തു. തലയില്‍ 30 ലധികം തുന്നലുണ്ട്. പിന്നീട് ബത്ഹ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

റിയാദില്‍ കവര്‍ച്ചാ സംഘം വിലസുന്നുണ്ടെന്നും പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പിനിടെയാണ് ആക്രമണം. തുടര്‍ച്ചയായ ആക്രമണങ്ങളും കവര്‍ച്ചയും പ്രവാസികളിക്കിടയില്‍ പേടി വരുത്തിയിട്ടുണ്ട്. റിയാദില്‍ വിവിധ ടാക്‌സികളില്‍ വന്നിറങ്ങുന്നവര്‍, എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നവര്‍, റൂമിലേക്ക് നടന്നു പോകുന്നവര്‍ ഇവരെല്ലാമാണ് അവരുടെ ഇരകള്‍. അതേസമയം പല കാരണങ്ങളാല്‍ ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ ആക്രമണത്തിനിരയായാല്‍ പൊലിസില്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടാറില്ല.

ദമാമിലും മലയാളി കവര്‍ച്ചക്കിരയായി

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ കഴിഞ്ഞ ദിവസം മലയാളി കവര്‍ച്ചക്കിരയായി. ദമാമിലെ ഷിറാ മാളിന് സമീപമാണ് ഇറാം ഗ്രൂപ്പ് കമ്പനിക്കു കീഴില്‍ ഖഫ്ജിയില്‍ ജോലി ചെയ്യുന്ന മാഹി സ്വദേശി വിപിന്‍ കവര്‍ച്ചക്കിരയായത്. ഉച്ചക്ക് സൃഹൃത്തിന്റെ കാറില്‍ വന്നിറങ്ങി സ്വന്തം വാഹനത്തിലേക്ക് നടക്കുമ്പോള്‍ രണ്ടു സ്വദേശി ബാലന്മാര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നു തൊട്ടടുത്തുള്ള ബഖാലയില്‍ കയറി അവര്‍ പോയെന്ന് ഉറപ്പു വരുത്തി വീണ്ടും കാറിനടുത്തേക്ക് പോയപ്പോള്‍ ഇവര്‍ പാഞ്ഞെത്തി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ഒച്ചവെച്ചപ്പോള്‍ വായ പൊത്തി പേഴ്‌സ് തട്ടിയെടുക്കുകയും ഇവരെ പിന്തുടര്‍ന്നു തന്റെ രേഖകള്‍ തിരിച്ചു തരാന്‍ കേണപേക്ഷിച്ചതിനെ തുടര്‍ന്നു പേഴ്‌സിലുണ്ടായിരുന്ന പണമെടുത്ത് പേഴ്‌സ് തിരിച്ചു നല്‍കുകയായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.