2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

രാജസ്ഥാനില്‍ സിന്ധ്യയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ മകനെ രംഗത്തിറക്കി കോണ്‍ഗ്രസ്

ജയ്പൂര്‍: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങിനെ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ പോരാട്ടത്തിനിറക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പരീക്ഷണം. കഴിഞ്ഞമാസമാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് മാനവേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇതിലൂടെ, 2003 മുതല്‍ സിന്ധ്യ വിജയിച്ചുവന്ന ഝല്‍രാപട്ടണ്‍ മണ്ഡലത്തില്‍ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ നാലു വര്‍ഷമായി കോമ അവസ്ഥയിലാണ് ജസ്വന്ത് സിങ്. 2014 പൊതുതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതില്‍ ജസ്വന്ത് സിങിനും മകനും ബി.ജെ.പി നേതൃത്വത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടി വഞ്ചിച്ചെന്നു പറഞ്ഞ് കണ്ണീരണിഞ്ഞ ജസ്വന്ത് സിങ് സ്വതന്ത്രനായി മത്സരിക്കുകയും ബി.ജെ.പിക്കെതിരെ തോല്‍ക്കുകയും ചെയ്തു.

ബി.ജെ.പി എം.എല്‍.എയായിരുന്ന മാനവേന്ദ്ര സിങ് സെപ്റ്റംബര്‍ 22നാണ് രാജിവച്ചത്.

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം വരും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.