2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

രൂപയുടെ പതനം ഏറ്റവും താഴ്ന്ന നിലയില്‍; 70.82 പൈസ ആയി

ന്യൂഡല്‍ഹി: കൂപ്പുകുത്തിയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. യു.എസ് ഡോളറിനെതിരെ ഇന്ന് 23 പൈസയുടെ തകര്‍ച്ചയാണുണ്ടായത്. ഇതോടെ സര്‍വ്വകാല തകര്‍ച്ചയിലെത്തിയ രൂപ ഇപ്പോള്‍ ഡോളറിന് 70.82 എന്ന നിലയിലാണ്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ക്കറ്റ് തുറന്നത് ചെറിയൊരു മുന്നേറ്റത്തോടെയാണെങ്കിലും പിന്നാലെ വലിയ വീഴ്ചയാണുണ്ടായത്. 70.59 മൂല്യത്തിലായിരുന്ന രൂപ തുടക്കത്തില് 70.57 എന്ന നിലയിലെത്തിയെങ്കിലും പിന്നാലെ 70.82 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അമേരിക്കന്‍ കറന്‍സിക്ക് ഡിമാന്റ് കൂടിയതും നിക്ഷേപം പുറത്തേക്കൊഴുകിയതുമാണ് പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്കും കൂടുതല്‍ ഡോളറുകള്‍ നല്‍കേണ്ടി വന്നു. ഇതടക്കമുള്ള ഇറക്കുമതിക്കാര്‍ക്ക് ഡോളറുകള്‍ ഒഴുകിയതോടെയാണ് ഇന്ത്യന്‍ വിപണി കുത്തഴിഞ്ഞത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.