2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സൊമാലിയയില്‍ സര്‍ക്കാര്‍ ഓഫിസിനു നേരെ ചാവേറാക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയില്‍ സര്‍ക്കാര്‍ ഓഫിസിനു നേരെ ചാവേറാക്രമണം. ഓഫിസിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയാണ് ഓഫിസിനു പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച അല്‍ ഷബാബാ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.