2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹജ്ജ് 2018: ഹാജിമാരുടെ ആരോഗ്യ പരിരക്ഷ ശക്തമാക്കാനുള്ള ‘ഇ-മസീഹ’ പദ്ധതി ആശ്വാസമാകുന്നു

മക്ക: ഹജ്ജിനെത്തുന്നവരുടെ ആരോഗ്യ പരിരക്ഷ കാര്യക്ഷമമാക്കാന്‍ നടപ്പിലാക്കിയ ഇ-മസീഹ പദ്ധതി ആശ്വാസമാകുന്നു. എവിടെവെച്ചും ഏതു സമയത്തും ഹാജിയുടെ ആരോഗ്യ വ്യവരങ്ങള്‍ ലഭ്യമാകുന്ന പദ്ധതി ഏതു അത്യാഹിത ഘട്ടങ്ങളിലും ഹാജിയുടെ രോഗ വിവരങ്ങള്‍ ലാഭ്യമാകുന്നതിനാല്‍ അതിനനുസൃതമായ ചികിത്സ നല്‍കുന്നതിന് സഹായകരമാകുതാണു പദ്ധതി.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടപ്പിലാക്കിയ ഇ- മസീഹ പദ്ധതി വഴി ഹാജിമാരുടെ ആരോഗ്യ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ അറിയാന്‍ കഴിയുന്നതിനാല്‍ ഹജ്ജിനിടെ എവിടെ വെച്ച് ചികിത്സ വേണ്ടി വന്നാലും രോഗിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോചനം. നേരത്തെയുള്ള രോഗങ്ങള്‍, നല്‍കിയിരുന്ന മരുന്നടക്കമുള്ള മെഡിക്കല്‍ വിവരങ്ങള്‍ തുടങ്ങി മുഴുവന്‍ വിവരങ്ങളും അടങ്ങിയതാണ് ഇ മസീഹ പദ്ധതി.

ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്കു കൂടുതല്‍ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ഈവര്‍ഷം വിപുലമായ സംവിധാനങ്ങളോടെ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇ സര്‍വ്വീസ് വഴി ഹജിമാരുടെ രോഗ വിവരങ്ങള്‍ മക്കയിലെയും മദീനയിലെയും ഹോസ്പിറ്റലുകളിലും ഡിസ്‌പെന്‍സറികളിലും ലഭിക്കും. അതിനാല്‍ തന്നെ, നേരത്തെ തന്നെ മറ്റു രോഗങ്ങള്‍ ഉള്ളയാളാണെകില്‍ അതിനനുസരിച്ചുള്ള മെഡിക്കല്‍ സേവനം നല്‍കാന്‍ സാധ്യമാകും. മക്കയില്‍ 14 ഡിസ്‌പെന്‍സറികളും രണ്ട് ആശുപത്രികളും മദീനായി മൂന്ന് ഡിസ്‌പെന്‍സറിയും പത്തു ബെഡുള്ള ആശുപത്രിയുമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. സദാസമയവും പ്രവര്‍ത്തന സജ്ജമായ ഇവിടെ അറുനൂറിലധികം ആളുകളാണ് സേവനത്തിനായുള്ളത്.

അതേസമയം, കടുത്ത ചൂടാണ് മക്കയില്‍ അനുഭവപ്പെടുന്നത്. ഇതിനാല്‍ തന്നെ നിര്‍ജ്ജിലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശനങ്ങള്‍ ഹാജിമാര്‍ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ആവശിലധികം വെള്ളം കുടിക്കണമെന്നും എപ്പോഴും കൈവശഹം കറുതണമെന്നും ആറീജിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണര്‍ത്തുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.