2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആലപ്പാട് തീരവും സംരക്ഷിക്കും, ഖനനവും നടക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

 

കൊച്ചി: ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്നും തീരവും സംരക്ഷിക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തീരം സംരക്ഷിച്ച് ഖനനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. അത് പാലിക്കേണ്ടത് ഐ.ആര്‍.ഇയുടെ കടമയാണെന്നും പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനശേഷം മണല്‍ തീരത്തുതന്നെ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐ.ആര്‍.ഇയാണെന്നും അവര്‍ പറഞ്ഞു.

പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിച്ചിട്ടില്ല. ഇതേ പ്രശ്‌നമായിരുന്നു തോട്ടപ്പള്ളിയില്‍ സംഭവിച്ചത്. അവിടെ സ്വകാര്യലോബിയുമായി കരാര്‍ വെച്ചിട്ടായിരുന്നു അവിടെ സമരം നടത്തിയിരുന്നത്. എന്നാല്‍ തോട്ടപ്പള്ളിയിലേതുപോലെ മറ്റാര്‍ക്കോ വേണ്ടിയുള്ള സമരമാണ് ആലപ്പാടിലേതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇവിടെ പ്രശ്‌നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറല്‍ വേര്‍തിരിച്ചെടുക്കുന്നത് നടക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.