2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ചു മത്സരങ്ങളില്‍ വിലക്ക്

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പിലെ മത്സരത്തില്‍ റഫറിയെ പിടിച്ചുതള്ളിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ചു മത്സരങ്ങളില്‍ വിലക്ക്. ബാഴ്‌സലോണയ്‌ക്കെതിരായ ആദ്യപാദ മത്സരത്തിലാണ് റയല്‍ താരമായ റൊണാള്‍ഡോയുടെ നടപടിക്കു വിധേയമായ പെരുമാറ്റമുണ്ടായത്.

വിലക്കിനൊപ്പം മൂന്നു ലക്ഷം രൂപ ക്രിസ്റ്റ്യാനോയ്ക്കും ഒരു ലക്ഷം രൂപ റയലിനും പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ കപ്പിലെ രണ്ടാം പാദ മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല.

ബാഴ്‌സയുടെ തട്ടകമായ നൂവില്‍ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോയുടെ നാടകീയ സംഭവങ്ങള്‍. ബാഴ്‌സയുടെ തട്ടകത്തില്‍ ഒന്നിനെതിരെ റയല്‍ വിജയം കൊയ്‌തെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ അഭാവം തിരിച്ചടിയാവും.

കളിയുടെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 80-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചതിന്റെ ആവേശത്തില്‍ ജഴ്‌സിയൂരി. ഇതോടെ മഞ്ഞക്കാര്‍ഡും ലഭിച്ചു.

രണ്ടു മിനിറ്റ് കഴിഞ്ഞ് ബോക്‌സില്‍ അഭിനയിച്ച് അപ്പീല്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇതോടെ പുറത്തായ റൊണാള്‍ഡോയ്ക്ക് നിയന്ത്രണം വിടുകയും റഫറിയെ പിടിച്ചുതള്ളുകയുമായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.