2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തിലുംപെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന് ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന്‍ വില്‍ഫ്രെഡിന്റെ (58) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.

മെഡിക്കല്‍ കോളജില്‍ 2 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും ഒരു മൃതദേഹം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും നിലയില്‍ സൂക്ഷിക്കുകയാണ്. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.