2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ചാംപ്യന്മാരുടെ മടക്കം ഗ്രൂപ്പിലെ അവസാന സ്ഥാനവുമായി: 98 നു ശേഷം കാര്യങ്ങളിങ്ങനെയാണ്

ചെറിയ തകര്‍ച്ചയല്ല ജര്‍മനിക്കേറ്റത്. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ രണ്ടു കളികളിലും തോറ്റ ദക്ഷിണ കൊറിയക്കു മുന്നിലാണ് കീഴടങ്ങേണ്ടി വന്നത്. രണ്ടുഗോളിന് വഴങ്ങിയതിനു പുറമേ, ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാവാത്തതിന്റെ സങ്കടവും. സ്വീഡന്‍ തകര്‍ത്തു കളിക്കുമ്പോള്‍ തന്നെ ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നു.

1998 നു ശേഷമുള്ള ലോകകപ്പുകളുടെ അവസ്ഥ ഇതുതന്നെയാണ്. പ്രീക്വാര്‍ട്ടര്‍ കാണാതെയാണ് 2002, 2010, 2014 ലോകകപ്പ് ചാംപ്യന്മാരും പുറത്തായത്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ടീമുകളാണ് അന്ന് ജര്‍മനിയുടെ വേദന അനുഭവിച്ചത്. 2002 ലെ ചാംപ്യന്മാരായ ബ്രസീല്‍ മാത്രമാണ് ഇതിനിടയില്‍ ആദ്യ റൗണ്ട് കടന്നത്. ആറു തവണ മാത്രമാണ് ലോകകപ്പ് ചരിത്രത്തില്‍ ചാംപ്യന്മാര്‍ക്ക് ആദ്യം റൗണ്ട് കടന്നിട്ടുള്ളതും. 1938 നു ശേഷം ആദ്യമായാണ് ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്.

 

ഇന്ന് നാലു ടീമുകളും കളത്തിലിറങ്ങിയത് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയോടെയാണ്. കൊറിയയെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ ജര്‍മനിക്ക് നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു. അതു നടന്നില്ല. മാത്രമല്ല, സ്വീഡന്‍- മെക്‌സിക്കോ മത്സരത്തില്‍ സ്വീഡന്‍ അപാര കളി കളിച്ചതോടെ സമനിലയായാലും കയറിപ്പറ്റാമെന്ന പ്രതീക്ഷയും ജര്‍മനിക്കു നഷ്ടപ്പെട്ടു.

മെക്‌സിക്കോ പുറത്തായിരുന്നെങ്കിലും സാധ്യതയുണ്ടായിരുന്നു. സ്വീഡനോട് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും ജര്‍മനി കൊറിയയെ വന്‍ മാര്‍ജിനില്‍ തകര്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ മെക്‌സിക്കോ പുറത്താവുകയും ജര്‍മനി കയറുകയും ചെയ്യുമായിരുന്നു.

 

എന്നാല്‍ ഒരു സാധ്യതകളുടെ ജര്‍മനിക്കു മുന്നില്‍ തുറന്നില്ല. എല്ലാം അസ്തമിച്ച്, ഗ്രൂപ്പ് എഫില്‍ കൊറിയയ്ക്കും പിന്നിലായാണ് നിലവിലെ ലോക ചാംപ്യന്മാരുടെ മടക്കം.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.