2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഉംറക്ക് മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് നല്‍കിയ വീട്ടമ്മക്ക് വ്യവസായിയുടെ വക ഉംറ

പട്ടാമ്പി: ഉംറക്ക് പോകാന്‍ വേണ്ടി സ്വരൂപിച്ച തുക ദുരിതാശ്വാസത്തിന് നല്‍കിയ വീട്ടമ്മക്ക് ഉംറക്ക് പോകാനുള്ള തുക നല്‍കാമെന്ന് പ്രവാസിവ്യവസായിയായ കരുനാഗപ്പള്ളിയിലെ റഹീം. പട്ടാമ്പി കൊഴുക്കുന്ന് ലക്ഷംവീട് കോളനിയിലെ ഖദീജുമ്മയാണ് പുണ്യഭൂമിക്ക് പോകാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്.

ഉടനെ തന്നെ ഖദീജുമ്മയെ ഉംറക്ക് കൊണ്ടുപോകുമെന്ന് റഹീം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഉംറക്ക് മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഖദീജുമ്മ നല്‍കിയ വിവരം റഹീം അറിഞ്ഞത്. ഉടനെ തന്നെ ബന്ധപ്പെട്ടവരെ തേടി വിവരം അറിയിക്കുകയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.