2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

വി. മുരളീധരന്‍ രാജ്യസഭയിലേക്ക്; മഹാരാഷ്ട്രയില്‍ നിന്നു മത്സരിക്കും, തുഷാറിനെ തള്ളി

ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് രാജ്യസഭാ സീറ്റ് നല്‍കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ നിന്നാകും മുരളീധരന്‍ രാജ്യസഭയിലെത്തുക.

തിങ്കളാഴ്ച മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണം തുടങ്ങും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതേകുറിച്ച് തീരുമാനമായിട്ടില്ല.

നിലവില്‍ എം.പിയായ ഏഷ്യനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.