2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അനധികൃത ഹാജിമാരുടെ എണ്ണത്തിൽ 90% കുറവ്; ഹജ്ജിനു ശേഷവും കനത്ത പരിശോധന 

 
മക്ക: അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 90 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ആറു വർഷങ്ങൾ  മുൻപ് അനധികൃത ഹാജിമാരുടെ എന്നാണ് പതിനാലു ലക്ഷമായിരുന്നു. എന്നാൽ, ഈ വർഷം ഒരു ലക്ഷം ഹാജിമാരാണ് അനധികൃതമായി ഹജ്ജിനെത്തിയതെന്നു അധികൃതർ അറിയിച്ചു. അനധികൃതർ ഹാജിമാരുടെ എണ്ണത്തിൽ കുറവായതു കൊണ്ട് തന്നെ ഹാജിമാരെ നിയന്ത്രിക്കുന്നതിലും അതിനായി ഏർപ്പെടുത്തിയ സംവിധാനം വേണ്ട രീതിയിൽ വിജയിക്കുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു. 
 
അതേസമയം, അനധികൃത ഹാജിമാരെ കണ്ടെത്തുന്നതിന് ഹജ്ജിനു ശേഷവും മിനായിലെ അനുബന്ധ സ്ഥലങ്ങളിലും പരിശോധനയുമായി അധികൃതർ സജീവമായിരുന്നു. ജംറ കോംപ്ലക്‌സിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലുമാണ് സുരക്ഷാ വകുപ്പുകൾ വിരലടയാള പരിശോധന നടത്തിയത്. സംശയിക്കുന്ന തീർഥാടകരുടെ വിരലടയാളം പരിശോധിക്കുകയാണ് ചെയ്യുന്നത്.  പുണ്യസ്ഥലങ്ങളിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള മൊബൈൽ വിരലടയാള പരിശോധനാ ഉപകരണങ്ങൾ സുരക്ഷാ ഭടന്മാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.