2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ബി രാജേഷിന്റെ പര്യടനത്തിനിടെ മറിഞ്ഞ സ്‌കൂട്ടറില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണു- വീഡിയോ

 

ഒറ്റപ്പാലം: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ പര്യടനത്തിനിടെ മറിഞ്ഞ ബൈക്കില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണു. വെള്ളിയാഴ്ച വൈകിട്ട് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ പുലാപ്പറ്റയില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

മുന്‍ എം.എല്‍.എ ഹംസ ഉള്‍പ്പെടെയുള്ളവരുടെ വാഹനം ജാഥയിലുണ്ടായിരുന്നു. ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുന്നതിനിടെ ഇതില്‍പ്പെട്ട ഒരു സ്‌കൂള്‍ മറിഞ്ഞുവീണു. ഒപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന വടിവാള്‍ തെറിച്ചുവീഴുകയായിരുന്നു.

ജാഥയുടെ ദൃശ്യം ഇപ്പുറത്ത് നിന്നു പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യം വൈറലായിരിക്കുകയാണ് ഇപ്പോള്‍.

വാള്‍ തെറിച്ചുവീണയുടനെ മറ്റ് ബൈക്കുകള്‍ വന്ന് സ്‌കൂട്ടറിന് ചുറ്റും മറ നില്‍ക്കുകയും വടിവാളെടുത്ത് പോവുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News