2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിര്‍ത്തി തുറന്നു, ഖത്തര്‍ ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങി; സഊദി നീക്കം സ്വാഗതാര്‍ഹമെന്ന് ഖത്തര്‍

മക്ക: ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നിയന്ത്രണങ്ങള്‍ നീക്കണമെന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കല്‍പന വന്നതിനു പിന്നാലെ ഖത്തര്‍ ഹാജിമാര്‍ സഊദിയിലേക്ക് എത്തി തുടങ്ങി.

ഖത്തര്‍- സഊദി കര അതിര്‍ത്തി വഴിയായ സല്‍വ വഴിയാണ് ഖത്തര്‍ തീര്‍ത്ഥാടകര്‍ സഊദിയിലേക്ക് പ്രവേശിച്ചത്. ഇതിനകം 120 തീര്‍ത്ഥാടകര്‍ സല്‍വ അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

സഊദി അറേബ്യയുടെ നടപടിയെ ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍താനി സ്വാഗതം ചെയ്തു. ഖത്തര്‍ ഹാജിമാര്‍ക്ക് വേണ്ടി നിയന്ത്രണങ്ങള്‍ നീക്കി അതിര്‍ത്തികള്‍ തുറന്നിടണമെന്നും ദോഹയിലേക്ക് സൗജന്യ വിമാന സര്‍വീസ് തുടങ്ങാന്‍ സഊദിയയോടു ആവശ്യപ്പെട്ടുമാണ് വിജ്ഞാപനം ഉണ്ടായത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.