2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയില്‍ ഏറ്റുമുട്ടല്‍ ശക്തം: 100 സൈനികരും 20 സാധാരണക്കാരും 194 താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നിയില്‍ നാലാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. താലിബാന്‍ ഭീകരരും സൈനികരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതിനകം 100 സൈനികരും 20 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 194 താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടു.

വെള്ളിയാഴ്ചയാണ് താലിബാന്‍ ഭീകരര്‍ ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് യു.എസ് സൈന്യത്തിന്റെ പിന്തുണയോടെ അഫ്ഗാന്‍ സൈന്യം ആക്രമണം തുടങ്ങി. താലിബാന്റെ 12 പ്രധാന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി താരിഖ് ഷാ ബഹ്‌റാമി പറഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി ഒന്‍പത് വ്യോമാക്രമണങ്ങളാണ് യു.എസ് സേന നടത്തിയത്.

അഫ്ഗാന്‍ തലസ്ഥാന നഗരിയായ കാബൂളിനെ ദക്ഷിണ അഫ്ഗാനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന നഗരമാണ് ഗസ്‌നി. നഗരത്തിലെ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. സൈന്യം പ്രവേശിക്കുന്നതു തടയാന്‍ താലിബാന്‍ ഭീകരര്‍ റോഡുകള്‍ തകര്‍ക്കുകയായിരുന്നു. നഗരത്തിലെ കടകളെല്ലാം അടഞ്ഞനിലയിലാണ്.

കടപ്പാട്: അല്‍ജസീറ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News