2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കോംപ്ലാന്‍ അടക്കം ഹെയിന്‍സിന്റെ ഇന്ത്യന്‍ വിപണിയെ വിലയ്‌ക്കെടുത്ത് സൈദുസ് കാഡില; ഇടപാട് 4,595 കോടി രൂപയ്ക്ക്

ന്യൂഡല്‍ഹി: അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി സൈദൂസ് കാഡില അമേരിക്കന്‍ കമ്പനിയായ ഹെയിന്‍സിന്റെ ഇന്ത്യന്‍ വിപണി സ്വന്തമാക്കി. കോംപ്ലാന്‍, ഗ്ലൂക്കോണ്‍ ഡി, നൈസില്‍, സമൃതി ഗീ എന്നീ ബ്രാന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഹെയിന്‍സ്.

4,595 കോടി രൂപയ്ക്കാണ് ഇടപാടു നടന്നത്. 2018-19 ലെ നാലം പാദത്തില്‍ ഇടപാട് പൂര്‍ത്തിയാവുമെന്ന് സൈദൂസ് വെല്‍നസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയിലെ മികച്ച ബ്രാന്റ് എന്നതിലപ്പുറം, അലിഗഢ്, സീതാര്‍ഗഞ്ച് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് വലിയ ഉല്‍പാദന യൂനിറ്റുകളും ഹെയിന്‍സ് ഇന്ത്യയ്ക്കുണ്ട്. കൂടാതെ, ഓപ്പറേഷന്‍, റിസര്‍ച്ച്, സെയില്‍സ്, മാര്‍ക്കറ്റിങ്, സപ്പോര്‍ട്ട് സ്റ്റാഫുകളുമുണ്ട്. ഒപ്പം 800 വിതരണക്കാരും 20,000 ത്തില്‍ ഏറെ മൊത്തവിതരണക്കാരും ഉള്‍പ്പെടുന്ന കൂറ്റന്‍ നെറ്റ്‌വര്‍ക്കുമുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.