2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വോട്ടര്‍പട്ടികയിലെ ക്രമക്കേട്: കോണ്‍ഗ്രസ്സിന്റെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. നിലവില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഹരജി തള്ളിയത്.

വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും അവ തിരുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സച്ചിന്‍ പൈലറ്റ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വോട്ടിങ് മെഷീനിലെ വി.വി.പാറ്റ് സംവിധാനം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇരുവരും ഹരജികളില്‍ ആവശ്യപ്പെട്ടിരുന്നു.

ഓരോ മണ്ഡലത്തിലെയും 10 ശതമാനം ബൂത്തിലെങ്കിലും വി.വി.പാറ്റ് സംവിധാനം വേണം, വോട്ടര്‍ലിസ്റ്റില്‍ നിന്ന് പേര് നീക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളെ അറിയിച്ചായിരിക്കണം, വി.വി.പാറ്റ് ഓപ്പറേഷന് പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ നിര്‍ദേശിക്കണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം ഇരട്ടവോട്ടര്‍മാരുണ്ടെന്ന് കമല്‍നാഥിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷന്‍ കരട് വോട്ടര്‍പട്ടിക നിയമം അനുശാസിക്കുന്ന വേഡ് ഫോര്‍മാറ്റിന് പകരം പിഡിഎഫില്‍ നല്‍കിയത് പരിശോധനയ്ക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വാദം കേള്‍ക്കുന്നതിനിടെ കോടതിയും ചോദ്യം ചെയ്്തിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News