2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ആന്റണിക്കെതിരായ ആക്ഷേപം: അന്വേഷണ ചുമതല ശശിതരൂരിന്

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ എ.കെ.ആന്റണിക്ക് നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം എം.പി ശശിതരൂരിനെ കെ.പി.സി.സി ചുമതലപ്പെടുത്തി.
അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാണ് ആരോപണങ്ങളെന്നും പിന്നില്‍ ഗൂഢാലോചനയും കൃത്യമായ ലക്ഷ്യവും ഉണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും സംഭവത്തില്‍ ആന്റണി പാര്‍ട്ടിയെ വിഷമം അറിയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ തോല്‍വി പരിശോധിക്കാന്‍ മൂന്നംഗ സമിതിക്കും രൂപം നല്‍കി. പ്രൊഫ. കെ.വി തോമസ് അധ്യക്ഷനായ സമിതിയില്‍ കെ.പി കുഞ്ഞിക്കണ്ണനും പി.സി വിഷ്ണുനാഥുമാണ് അംഗങ്ങള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.