2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് നിലച്ചു

 

സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് നിലച്ചു. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് ന്യൂസ് ഫീഡ് നിലച്ചതായി ശ്രദ്ധയില്‍പ്പെടുന്നത്.

ലോകം മൊത്തം ഇതനുഭവപ്പെട്ടുവെന്നാണ് സൂചന. ആളുകള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘സംതിങ് വെന്റ് റോങ്’ എന്നെഴുതിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. പേജ് റീഫ്രഷ് ചെയ്യൂ എന്ന നിര്‍ദേശവുമുണ്ട്.

പലരും ഫെയ്‌സ്ബുക്കിനെ പരിഹസിക്കാന്‍ ഇതൊരു അവസരമാക്കി. നിരവധി പേര്‍ ട്രോള്‍ ചെയ്യുന്നുണ്ട്. മുന്‍പും ഫെയ്‌സ്ബുക്ക് പണിമുടക്കിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.