2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

അപകടശേഷം മാര്‍ക്കറ്റില്‍ പോകാനാവുന്നില്ല; ഹനാന്‍ മീന്‍വില്‍പ്പന ഓണ്‍ലൈനിലാക്കുന്നു

കൊച്ചി: കോളജ് പഠനത്തിനിടെ തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന ഹനാന്‍ കച്ചവടത്തിനായി പുതിയതലം കണ്ടെത്തുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് കച്ചവടം അവതാളത്തിലായതിനാല്‍, മീന്‍വില്‍പ്പന ഓണ്‍ലൈനിലേക്കു മാറ്റാനാണ് ഹനാന്റെ ആലോചന.

തമ്മനം മാര്‍ക്കറ്റില്‍ മുറി വാടകയ്‌ക്കെടുത്ത് മീന്‍വില്‍പ്പന നടത്താനും നേരത്തെ ആലോചനയുണ്ടായിരുന്നു. ഇതിന്റെ പണി നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി കടമുറി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇതോടെ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഹനാന്‍ മീന്‍വില്‍പ്പന ഓണ്‍ലൈനിലേക്കു മാറ്റുന്നതിനെപ്പറ്റി ആലോചിച്ചത്.

ഇപ്പോള്‍ വീല്‍ചെയറിലാണ് ഹനാന്റെ സഞ്ചാരം. ആ സ്ഥിതിക്ക് നേരിട്ട് പോയി മീന്‍വില്‍പ്പന നടത്തുന്നത് അസാധ്യമാണ്. മീന്‍വില്‍പ്പന ഓണ്‍ലൈനിലാക്കുന്നതിനു വേണ്ട നടപടി ആരംഭിച്ചതായും വൈകാതെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.