2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കേരളത്തിനായി തമിഴ്‌നാടിന്റെ ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളം

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുടിവെള്ളം. 11 ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്‌നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്.

അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാലു കോടി രൂപയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്‌നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്.പി വേലുമണി അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.