2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ബംഗളൂരു- മൈസൂരു പാതയില്‍ വീണ്ടും ആക്രമണം: കെ.എസ്.ആര്‍.ടി.സിയുടെ ചില്ല് തകര്‍ത്തു

കോഴിക്കോട്: ബംഗളൂരു- മൈസൂരു പാതയില്‍ കേരളാ വാഹനങ്ങള്‍ക്കു നേരെയുള്ള ആക്രമണം വീണ്ടും. കെ.എസ്.ആര്‍.ടി.സിക്കു നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായിരിക്കുന്നത്.

തൊട്ടില്‍ പാലത്തുനിന്ന് ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസിനുനേരെയാണ് ആക്രമണമുണ്ടായത്. ജീപ്പില്‍ എത്തിയ സംഘം ബസിനുനേരെ കല്ലെറിയുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്ന് ബസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കുട്ട വഴി തിരിച്ചെത്തുന്ന ബസിനുനേരെയാണ് കല്ലേറുണ്ടായത്. ബംഗളൂരു ഹൈവേയില്‍ വച്ച് ഇതിനുമുമ്പും നിരവധി കേരളാ വാഹനങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

സംഭവത്തേത്തുടര്‍ന്ന് രാവിലെ ഒന്‍പതിന് തൊട്ടില്‍ പാലത്തുനിന്നു ബംഗളൂരുവിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി തൊട്ടില്‍ പാലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.