2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് കണ്ണൂര്‍ സ്വദേശിനി മരിച്ചു

റിയാദ്: സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷാണ് (36) വ്യാഴാഴ്ച അര്‍ധരാത്രി മരണപ്പെട്ടത്. ഉറുമ്പു കടി അലര്‍ജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവെച്ച് ഉറുമ്പു കടിക്കുകയായിരുന്നു. ശ്വാസ തടസ്സമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉബൈദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപം ‘സറീനി’ല്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യയാണ്. രണ്ടു മക്കളുടെ മാതാവായ ഇവര്‍ കണ്ണൂര്‍ മടക്കര സ്വദേശിനിയാണ്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദില്‍ താമസിച്ചു വരികയായിരുന്നു. അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സംറീന്റെ മകന്‍ സഹല്‍ ഈയിടെ റിയാദ് ബാഴ്‌സലോണ അക്കാദമിയുടെ അണ്ടര്‍11 ടീമിന്റെ ഭാഗമായി സ്‌പെയിനില്‍ ബാഴ്‌സലോണയുടെ ഗ്രൗണ്ടായ നൗകാമ്പില്‍ ടൂര്‍ണമെന്റ് കളിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സഹലിനെ കൂടാതെ ഷറീന്‍ എന്ന മകളുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.