2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഗോരഖ്പൂരില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികള്‍, യോഗി സന്ദര്‍ശിച്ച ദിവസം 9 പേര്‍ മരിച്ചു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ 60 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഓക്‌സിജന്‍ കമ്പനി വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമമുണ്ടായതാണ് വലിയ ദുരന്തത്തിലേക്കു നയിച്ചത്. ആശുപത്രിയിലെ പുതിയ ഐ.സി.യു ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി രണ്ടു ദിവസം മുമ്പ് യോഗി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്നേ ദിവസം മാത്രം ഒന്‍പത് കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്.

ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ നിന്നുള്ള കണക്കുകള്‍

ഓഗസ്റ്റ് 7: 9
ഓഗസ്റ്റ് 8: 12
ഓഗസ്റ്റ് 9: 9
ഓഗസ്റ്റ് 10: 23
ഓഗസ്റ്റ് 11: 7

 

എന്നാല്‍ ഓക്‌സിജന്‍ ഇല്ലാത്തതു കാരണമല്ല കുട്ടികളുടെ മരണമെന്നാണ് സര്‍ക്കാര്‍ വാദം. സംഭവം പുറത്തുവന്നയുടനെ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ വിതരണത്തിന്റെ അഭാവം മൂലം ഒരു ശിശുമരണവും നടന്നിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു.

ഓക്‌സിജന്‍ വിതരണ കമ്പനിക്ക് പണം നല്‍കാനുണ്ടെന്ന കാര്യം അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി 50 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.