2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

60 തീവ്രവാദികള്‍ കശ്മീരിലെത്തിയെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: അറുപതോളം ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികള്‍ ജമ്മു കശ്മീരിന്റെ അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ട്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എസ്.എസ്.ബി, പൊലിസ് എന്നീ സുരക്ഷാ സൈനിക വിഭാഗങ്ങളെ ലക്ഷ്യംവച്ചാണ് തീവ്രവാദികളുടെ വരവെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

കഴിഞ്ഞ ശനിയാഴ്ച സൈന്യത്തിന്റെ വാഹനം അക്രമിച്ച രണ്ടു പേര്‍ ഇവരില്‍പെട്ടവരാണെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ, മധ്യ കശ്മീരില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടെന്നാണ് സൂചന. മാച്ചില്‍ മേഖലയിലൂടെ 20 തീവ്രവാദികള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.