2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 32കാരന്‍ കസ്റ്റഡിയില്‍

ഓമശ്ശേരി: വേനപ്പാറയില്‍ 60 വയസുകാരിയെ വിട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. മുക്കം മണാശ്ശേരി സ്വദേശി പുളിഞ്ചാലില്‍ സുജീഷി(32)നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടു നാലിനാണു സംഭവം. അപരിചിതനായ ഒരാള്‍ വീട്ടില്‍ വന്നു വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്കു പോയ തക്കംനോക്കി അകത്തുകയറി കടന്നുപിടിക്കുകയുമായിരുന്നുവെന്നു വീട്ടമ്മ പൊലിസില്‍ പരാതി നല്‍കി. വീട്ടമ്മ ബഹളംവച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. തലക്കും മുഖത്തും പുറത്തും സാരമായി പരുക്കേറ്റ വീട്ടമ്മയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.