2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്-19: കുവൈത്തില്‍ ആറ് മരണം കൂടി

  • പുതുതായി രോഗം സ്ഥിരീകരിച്ചത് 841 പേര്‍ക്ക്
  • രാജ്യത്തെ ആകെ രോഗ ബാധിതര്‍ 15,691
  • പുതിയ രോഗികളില്‍ 232 പേര്‍ ഇന്ത്യക്കാര്‍

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് ആറ് പേര്‍. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 118 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 15691 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

പുതിയ രോഗികളില്‍ 232 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5035 ആയി. ഇന്ന് സ്ഥിരീകരിച്ചവര്‍ നേരത്തെ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗം ബാധിച്ചത്.

കുവൈത്തിലെ ഇന്നത്തെ കൊവിഡ് നില; ഏരിയ തിരച്ചുള്ള കണക്കുകള്‍

  1. ഫര്‍വാനിയ: 77
  2. സാല്‍മിയ: 64
  3. ഹവല്ലി: 75
  4. ജലീബ് അല്‍ ശുയൂഖ്: 99


പുതുതായി 246 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4339 ആയി. നിലവില്‍ 11234 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 161 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3838 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതായും മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.