2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

ആന്ധ്രയില്‍ സ്റ്റീല്‍ പ്ലാന്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു

ചോര്‍ന്നത് ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ വിഷവാതകം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു. പ്ലാന്റിലെ തൊഴിലാളികളാണ് മരിച്ചത്. അഞ്ചുപേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനന്തപുരം ജില്ലയിലെ തദിപാത്രിയിലെ സ്റ്റീല്‍ പ്ലാന്റിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ചോര്‍ന്നത്. രണ്ടു പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്. 

അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ എറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരായ ബ്രസീലിയന്‍ കമ്പനി ജെര്‍ഡോയുടെ ഇന്ത്യയിലെ പ്ലാന്റാണിത്. യൂണിറ്റിലെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പരീക്ഷണാര്‍ഥത്തില്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

1984ല്‍ ഭോപ്പാലില്‍ കീടനാശിനി നിര്‍മാണശാലയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബേഡിന്റെ ഇന്ത്യയിലെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, ഫോസ്ജീന്‍, എന്നീ വാതകങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചതായിരുന്നു മരണകാരണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.