2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

6.43ഇഞ്ചിന്റെ ഡിസ്‌പ്ലേയില്‍ വിവോ എക്‌സ് 20 പ്ലസ് വിപണിയിലേക്ക്

വിവോയുടെ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുന്നു .വിവോ എക്‌സ് 20 പ്ലസ് എന്ന മോഡലാണ് വിവോയില്‍ നിന്നും 2018 ന്റെ വിപണിയില്‍ ആദ്യം എത്തുന്നത്. 6.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 1080പിക്‌സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ്,256 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ്.

12 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും കൂടാതെ 12 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7.1.1 ലാണ് ഇതിന്റെ ഒഎസ് പ്രവര്‍ത്തനം. 3905 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഉടന്‍ തന്നെ ഇത് ഓണ്‍ലൈന്‍ ഷോപ്പുകളില്‍ എത്തുന്നതാണ്. ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 29000 രൂപക്ക് അടുത്തുവരും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.