2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം: നാലു ദിവസത്തിനിടെ മരിച്ചത് 58 നവജാത ശിശുക്കള്‍

ഗൊരഖ്പൂര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ശിസുമരണം. ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ നാലു ദിവസത്തിനിടെ മരണമടഞ്ഞത് 58 നവജാതശിശുക്കളാണ്. ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളും മരിച്ചവരില്‍ പെടുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഈവര്‍ഷം ഇതുവരെ ബി.ആര്‍.ഡി ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,317 ആണ്. ഹോസ്പിറ്റലിലെ കണക്കനുസരിച്ച് ജനുവരി 152, ഫെബ്രുവരി 122, മാര്‍ച്ച് 159, ഏപ്രില്‍ 123, മെയ് 139, ജൂണ്‍ 137, ജൂലൈ 128 , ഓഗസ്റ്റ് 325, സെപ്റ്റംബര്‍ 32 എന്നിങ്ങനെയാണ് ശിശുമരണ നിരക്ക്.

ഓക്‌സിജന്‍ തീര്‍ന്നതുമൂലം ഓഗസ്റ്റില്‍ 63 കുട്ടികളാണ് ബി.ആര്‍.ഡി ആശുപത്രിയില്‍ മരിച്ചത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.