2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അറബ് മേഖല സുരക്ഷക്ക് ജി.സി.സി- യുറോപ്യന്‍ യൂണിയന്‍ സംയുക്ത സഹകരണത്തിനു ധാരണ

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: അറബ് മേഖലയിലെ സുരക്ഷക്കായി ബ്രസല്‍സില്‍ ചേര്‍ന്ന ജി.സി.സി അംഗ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും സംയുക്ത നീക്കത്തിനു ധാരണയായി. ഗള്‍ഫ് അംഗരാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെയും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെയും 25-ാമത് സംയുക്ത യോഗത്തിലാണ് തീരുമാനം.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്കും മേഖലയിലെ സുരക്ഷക്കമായി ഇരു യൂണിയനുകളും സംയുക്തമായി പ്രവര്‍ത്തിക്കും. സഊദി അറേബ്യന്‍ വിദേശ കാര്യ മന്ത്രിയും ജി.സി.സി യൂറോപ്യന്‍ യൂണിയന്‍ സംയുക്ത യൂണിയന്‍ ചെയര്‍മാനുമായ ആദില്‍ അല്‍ ജുബൈര്‍, യൂറോപ്യന്‍ യൂണിയന്‍ ഉന്നതാധികാര പ്രതിനിനിധി ഫെഡറിക് മുഗ്‌റിനി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.