2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജീവകാരുണ്യ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട്; മൂസ ഹാജിയെ ആദരിച്ചു

       ജിദ്ദ: കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി ജിദ്ദയിൽ സാമൂഹ്യ – ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സേവനം നടത്തി വരുന്ന ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപക നേതാവും കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റുമായ കെ.എം. മൂസ ഹാജിയെ കോട്ടക്കൽ മണ്ഡലം കെഎംസിസി ആദരിച്ചു. കോട്ടക്കൽ – മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റികൾ സംയുകതമായി സംഘടിപ്പിച്ച പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ സ്വീകരണ പരിപാടിലാണ് ആദരവ് നൽകിയത്. പരിപാടിയിൽ ജിദ്ദയിലെ കെഎംസിസി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഹാളിൽ വെച്ച് നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ്‌ പാളയാട്ട് ഉത്ഘാടനം ചെയ്‌തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.
       അബുബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, ഇസ്‌മായിൽ മുണ്ടക്കുളം, പി.എം.എ.ഗഫൂർ പട്ടിക്കാട്, വി.വി. അഷ്‌റഫ്, നാസർ കാടാമ്പുഴ, ഗഫൂർ അമ്പലക്കൂത്ത്, അഷ്‌റഫ് മുല്ലപ്പള്ളി, സലാഹ് കാരാടൻ, മജീദ് കോട്ടീരി സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി വക മെമെന്റോ പ്രൊഫ . ആബിദ് ഹുസ്സൈൻ തങ്ങൾ കൈമാറി. 1980 ൽ ഹജ്ജ് നിർവഹിക്കാൻ വന്ന മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളായ ഇബ്റാഹീം സുലൈമാൻ സേട്ട്, സി. എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ബി.വി. അബ്ദുല്ലക്കോയ, യു. എ. ബീരാൻ തുടങ്ങിയവർക്ക് ജിദ്ദയിൽ വെച്ച് നൽകിയ സ്വീകരണം സംഘടനാ രംഗത്ത് പ്രവർത്തിക്കാൻ വലിയ പ്രചോദനമായതായി മൂസ ഹാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇ.സി. അഷ്‌റഫ് മങ്കട സ്വാഗതവും ഹംദാൻ ബാബു കോട്ടക്കൽ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.