2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കാനായി മോദി ദക്ഷിണാഫ്രിക്കയില്‍

ജൊഹാനസ്ബര്‍ഗ്: നാളെ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വാട്ടര്‍ലൂഫ് എയര്‍ഫോഴ്‌സ് കേന്ദ്രത്തിലാണ് മോദി വിമാനമിറങ്ങിയത്.

തിങ്കളാഴ്ച റുവാണ്ടയിലെത്തിയ മോദി ശേഷം ഉഗാണ്ട കൂടി സന്ദര്‍ശിച്ചാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. ഇന്ന് ഉഗാണ്ടയില്‍ പാര്‍ലമെന്റിനെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് സിറില്‍ രമഫോസയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധ, കച്ചവട, സാംസ്‌കാരിക, കാര്‍ഷിക രംഗത്ത് നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.