2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കള്ളങ്ങളുടെ കൂട്ടത്തിനു പിറകില്‍ ബി.ജെ.പി ഒളിഞ്ഞിരിക്കുന്നു; റാഫേലില്‍ തിരിച്ചടിച്ച് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: കള്ളങ്ങളുടെ കൂട്ടത്തിനു പിറകില്‍ ഒളിച്ചിരിക്കുന്നതിനു പകരം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട സത്യം തുറന്നുപറയണമെന്ന് റോബര്‍ട്ട് വാദ്ര. പ്രതിരോധത്തിലാവുന്ന ഏതുസമയത്തും തനിക്കെതിരെ ‘മൊത്ത പരിഹാസം’ ചൊരിയലാണ് ബി.ജെ.പിയുടെ ചരിത്രമെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

റിലയന്‍സുമായി റാഫേല്‍ കരാറിലേര്‍പ്പെട്ട ഫ്രഞ്ച് കമ്പനി റോബര്‍ട്ട് വാദ്രയുമായി ബന്ധമുള്ള കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്റെ പകരം വീട്ടുകയാണ് കോണ്‍ഗ്രസെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഇതിനു മറുപടിയായാണ് റോബര്‍ട്ട് വാദ്രയുടെ പ്രതികരണം.

റാഫേല്‍ കരാറിനെതിരെ രാഹുല്‍ ഗാന്ധി ആഗോള ഗൂഢാലോചന നടത്തുകയാണെന്ന ബി.ജെ.പിയുടെ പരാമര്‍ശത്തിനൊപ്പമാണ് ഇങ്ങനെ പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെ വെളിപ്പെടുത്തലെന്നും ബി.ജെ.പി ആരോപിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരാണ് റാഫേല്‍ കരാറിന് റിലയന്‍സിനെ നിര്‍ദേശിച്ചതെന്നാണ് ഫ്രാന്‍സ്വ ഒലാന്‍ വെളിപ്പെടുത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.