2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സഊദി ലക്ഷ്യമായെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി ലക്ഷ്യമായെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വച്ച് തകര്‍ത്തതായി സഊദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ ആകാശത്തു വച്ച് സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ വേദ സംവിധാനം ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആളപായമില്ലെന്നും ചെറിയ നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി മാധ്യമങ്ങളൊട് വ്യക്തമാക്കി.

യമനിലെ കേന്ദ്രത്തില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് സഊദി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ഇനത്തില്‍ പെട്ട മിസൈല്‍ വിക്ഷേപിച്ചത്. എന്നാല്‍, സഊദി വ്യോമ പ്രതിരോധ സേന പാട്രിയാറ്റ് മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്ക് ഇറാന്‍ സഹായം ലഭിക്കുന്നുണ്ടെന്നും യു എസ് സമാധാന കകരാര്‍ 2216, 2231 എന്നിവ ലംഘിച്ചുവെന്നും അദേഹ ആരോപിച്ചു. ഇറാന്‍ കൈകടത്തല്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുന്നതായും അദേഹം പറഞ്ഞു. ഇതോടെ സഊദി ലക്ഷ്യമാക്കി യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം 86 തവണയായതായി അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.