2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

യമനില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി മരണം

റിയാദ്: യമനിലെ തുറമുഖ നഗരമായ ഏദനില്‍ ചൊവ്വാഴ്ച ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി മരണം. അല്‍ മന്‍സൂറ ജില്ലയിലെ യമന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനടുത്തുള്ള സുരക്ഷാ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ ലക്ഷ്യമാക്കിയാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ചാവേര്‍ സ്‌ഫോടനങ്ങളാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ പത്തു പേര്‍ സംഭവസ്ഥലത്തു മരിച്ചതായി ദൃക്‌സാക്ഷികള്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ പരിശീനം നേടിയ സൈനിക വ്യൂഹം ഉടന്‍ തന്നെ പ്രത്യാക്രമണം ആരംഭിച്ചതായും സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ചാവേര്‍ ആക്രമണമായിരുന്നോ അതോ റിമോട്ടില്‍ കാറില്‍ കരുതിയിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ചാണോ ആക്രമണം നടത്തിയെന്നത് വ്യക്തമല്ല. സുരക്ഷാ സേന ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന സായിദ് ബിന്‍ സുല്‍ത്താന്‍ മസ്ജിദിനും ആക്രമണത്തില്‍ കേടുപാടുകള്‍ സഭവിച്ചിട്ടുണ്ട്. നേരത്തെ നവംബര്‍ അഞ്ചിനും ഏദനില്‍ സ്‌ഫോടനം നടത്തിയിരുന്നു. അന്ന് അഞ്ചു പേര്‍ കൊല്ലപ്പെടുകയും 35 ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.