2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇറാഖില്‍ ബോംബ് സ്‌ഫോടനം; 20 മരണം

ബഗ്ദാദ്: വടക്കന്‍ ഇറാഖിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ കിര്‍കുക്കിലുള്ള തൂസ് ഖുര്‍മാത്തുവില്‍ ജനത്തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് ഭീകരാക്രമണം നടന്നത്.

കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശീഈ ഭൂരിപക്ഷ പ്രദേശമായ തുര്‍ക്കുമെന്‍ മേഖലയിലുള്ള നഗരമാണ് തൂസ് ഖുര്‍മാത്തു. സംഭവത്തില്‍ ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, രാജ്യത്ത് സമ്പൂര്‍ണ പരാജയം മുന്നില്‍ കാണുന്ന ഐ.എസ് ആയിരിക്കാം ആക്രമണം നടത്തിയതെന്നാണു സുരക്ഷാ ജീവനക്കാര്‍ കരുതുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.