2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നാട്ടില്‍ പോകാനിരിക്കെ മലയാളി ബഹ്‌റൈനില്‍ മരിച്ചു

മനാമ: നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. ആറ്റിങ്ങല്‍ ചാലിയപ്പാറ കാട്ടില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് (40) ആണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ ഗിരീഷ് ഇവിടെ സിത്രയിലെ ജിപ്‌സം ഫാക്ടറിയിലെ തൊഴിലാളിയാണ്. സല്‍മാബാദിലെ അക്കമഡേഷനിലാണ് താമസിച്ചിരുന്നത്.

ഇവിടെ നിന്നും നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. ഉച്ചയോടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് വിളിച്ചു വരുത്തിയിരുന്നുവെങ്കിലും ആംബുലന്‍സ് എത്തുന്‌പോഴേക്കും മരണപ്പെട്ടിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ആറ്റിങ്ങല്‍ ചാലിയപ്പാറ കാട്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ കുട്ടന്‍പിള്ളയുടെ മകനാണ് ഗിരീഷ്?. ഭാര്യ അശ്വിനിയും മകള്‍ അക്ഷിതയും നാട്ടിലാണുള്ളത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.