2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഭാര്യയുടെ മരണം: നവാസ് ശരീഫിനും മകള്‍ക്കും പരോള്‍ അനുവദിച്ചു

ലണ്ടന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം ലണ്ടനില്‍ മരിച്ചു. കുറേകാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സലായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

68 കാരിയായ കുല്‍സൂം 2014 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.

അതേസമയം, അഴിമതിക്കേസില്‍ ജയിലിലുള്ള നവാസ് ശരീഫിനും മകള്‍ മറിയമിനും കോടതി പരോള്‍ അനുവദിച്ചു. കുല്‍സൂമിന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാനാണ് പരോള്‍ അനുവദിച്ചത്. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലാണ് ഇവര്‍.

കുല്‍സൂമിന്റെ മൃതദേഹം പാകിസ്താനിലേക്ക് കൊണ്ടുപോകും. മരണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. നിയമപ്രകാരമുള്ള എല്ലാ സൗകര്യവും കുടുംബത്തിന് ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.