2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: ദേശീയ വനിതാ കമ്മിഷനു മുമ്പില്‍ ഹാജരാവാന്‍ പി.സി ജോര്‍ജ്ജിന് നോട്ടീസ്

ന്യൂഡല്‍ഹി: പീഡന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മിഷന്‍. ഇതിന്റെ ഭാഗമായി ജോര്‍ജ്ജ് കമ്മിഷനു മുന്നില്‍ ഹാജരാവണം. സെപ്റ്റംബര്‍ 20ന് രാവിലെ 11.30 നാണ് സമയം നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയിലെ ഓഫിസിലാണ് പി.സി ജോര്‍ജ്ജ് ഹാജരാവേണ്ടത്.

കന്യാസ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് സാമാജികര്‍ക്ക് അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞിരുന്നു. അസഭ്യവര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.