2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

കര്‍ണാടകയില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിടിച്ചെടുത്തു

ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ തെരച്ചിലില്‍ കര്‍ണാടക ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തു. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വീട്ടില്‍ നിന്നാണ് എട്ടുലക്ഷം രൂപ പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് വിരുപാക്ഷയുടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തത്. കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളിലായാണ് പണം കണ്ടെത്തിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ നിന്ന് 10,000 വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു.

മെയ് 12നാണ് കര്‍ണാകയില്‍ തെരഞ്ഞെടുപ്പ്. 15ന് ഫലം പുറത്തുവരും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.