2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദേവഗൗഡയെ പുകഴ്ത്തി മോദി: ജെ.ഡി.എസ്- ബി.ജെ.പി ബന്ധത്തിന് തെളിവായെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ജെ.ഡി.എസ്- ബി.ജെ.പി രഹസ്യധാരണയുണ്ടെന്ന ആരോപണത്തിന് ശക്തിപകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ പുകഴ്ത്തി മോദി രംഗത്തെത്തിയതോടെ ജെ.ഡി.എസ്- ബി.ജെ.പി ധാരണയ്ക്ക് തെളിവായെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ദേവഗൗഡയെ വൃദ്ധസദനത്തിലേക്ക് അയക്കണമെന്നു പറഞ്ഞ മോദിയാണ് ഇപ്പോള്‍ പുകഴ്ത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി ഏതായാലും വ്യക്തികള്‍ക്ക് വില കല്‍പ്പിക്കണമെന്നായിരുന്നു മോദിയുടെ ഇന്നത്തെ പരാമര്‍ശം. രാഹുല്‍ ഗാന്ധി അങ്ങനെ ചെയ്യാറില്ലെന്നും ഞാന്‍ എല്ലാവരെയും അങ്ങനെ കാണുന്നുവെന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തി. മോദി നിലപാട് മാറ്റിയത് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണ ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ റെഡ്ഢി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കിയതു മുതല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു വരെ മോദി മറുപടി പറയണമെന്നും സിദ്ധരാമയ്യ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.