2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പൊലിസുകാരുടെ ഫോണ്‍വിളികള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ പരിശോധിക്കും. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളികള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പും ശേഷവുമുള്ള നീക്കങ്ങള്‍ അറിയാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് പ്രത്യേക അന്വേഷണ സംഘം കത്തു നല്‍കി.

ശ്രീജിത്തിന് എവിടെ വച്ചാണ് മര്‍ദനമേറ്റതെന്ന് അറിയാന്‍ വേണ്ടിയാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. പിടകൂടിയ സമയത്താണോ പൊലിസ് വാഹനത്തില്‍ വച്ചാണോ വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ വച്ചാണോ ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.